ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ മ​ണ്ണെ​ടു​പ്പ്, കു​ഴ​ല്‍​ക്കിണ​ര്‍ നി​ര്‍​മാ​ണം അ​നു​വ​ദ​നീ​യ​മ​ല്ല
Friday, June 2, 2023 12:26 AM IST
കാ​സ​ര്‍​ഗോ​ഡ്: പ്ര​കൃ​തി​വാ​ത​ക പൈ​പ്പ്‌ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള മ​ണ്ണെ​ടു​പ്പ്, കു​ഴ​ല്‍ക്കിണ​ര്‍ നി​ര്‍​മാ​ണം തു​ട​ങ്ങി ഒ​രു ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി​ക​ളും അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ക്കു​ക​യും ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.
കു​ഴ​ല്‍​കി​ണ​ര്‍ നി​ര്‍​മാ​താ​ക്ക​ള്‍, മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളു​ടെ ഉ​ട​മ​ക​ള്‍ എ​ന്നി​വ​ര്‍ ഇ​തൊ​രു മു​ന്ന​റി​യി​പ്പാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​വ​രം അ​റി​യി​ക്ക​ണം. ഫോ​ണ്‍: 9446601700.
മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ കു​ബ​നൂ​ര്‍ വി​ല്ലേ​ജി​ല്‍ കൊ​ച്ചി-മം​ഗ​ളു​രു പ്ര​കൃ​തി​വാ​ത​ക പൈ​പ്പ്‌ലൈന്‍ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്ത് മേ​യ് ഏ​ഴി​ന് ഒ​എ​ഫ്‌​സി കേ​ബി​ള്‍ മു​റി​ഞ്ഞ​താ​യി ഗെ​യി​ല്‍ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി കു​ഴ​ല്‍ കി​ണ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കേ​ബി​ളി​ന് കേ​ടു​പാ​ടു​ക​ള്‍ ഉ​ണ്ടാ​യ​തെ​ന്ന് ക​ണ്ടെ​ത്തി.
ഒ​എ​ഫ്‌​സി കേ​ബി​ളി​നു​ണ്ടാ​യ കേ​ടു​പാ​ട് ഉ​യ​ര്‍​ന്ന മ​ര്‍​ദ്ദ​ത്തി​ല്‍ വാ​ത​ക​മു​ള്ള പൈ​പ്പ്‌ലൈനി​ല്‍ ആ​യി​രു​ന്നു ഉ​ണ്ടാ​യ​തെ​ങ്കി​ല്‍ അ​തി​ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മാ​യി​രു​ന്നു.