ലോ​റിത്തൊ​ഴി​ലാ​ളി​ സ​മ​ര​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് ത​ടി വ്യാ​പാ​രി​ക​ള്‍
Saturday, June 3, 2023 12:55 AM IST
ഭീ​മ​ന​ടി: ഒ​രു വി​ഭാ​ഗം ടി​മ്പ​ര്‍ ലോ​റി തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് യാ​തൊ​രു വി​ധ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ​വും ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നും മ​ര​ത്ത​ടി​ക​ള്‍ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റു​മ്പോ​ള്‍ ത​ട​സ​പ്പെ​ടു​ത്തു​ക​യോ വ​ഴി​യി​ല്‍ ത​ട​യു​ക​യോ ചെ​യ്താ​ല്‍ നി​യ​മാ​നു​സൃ​ത​മാ​യ സം​ര​ക്ഷ​ണം മ​ര​വ്യാ​പാ​രി​ക​ള്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും ന​ല്കു​മെ​ന്നും ടി​മ്പ​ര്‍ മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം അ​റി​യി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പാ​റ​ത്ത​ട്ടേ​ല്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.​കെ.​ജെ. വ​ര്‍​ക്കി, ബേ​ബി കൊ​ല്ല​ക്കൊ​മ്പി​ൽ, പി.​റ്റി.​ജോ​സ​ഫ്, ഷി​ബു പാ​ല​ക്കു​ന്ന്, ടോ​മി ചീ​മേ​നി, ജെ​ന്നി രാ​ജ​പു​രം, ബേ​ബി ഉ​ഴു​ന്നാ​ലി​ൽ, ബെ​ന്നി കൊ​ങ്ങം​പു​ഴ, ദേ​വ​സ്യ അ​ഞ്ചാ​നി​ക്ക​ല്‍ പ്ര​സം​ഗി​ച്ചു.