തൃക്കരിപ്പൂര്‍ അഗ്നിരക്ഷാ നിലയത്തില്‍ സ്കൂബാ വാന്‍ എത്തി
1299989
Sunday, June 4, 2023 7:42 AM IST
തൃക്കരിപ്പൂർ: വലിയ ജലാശയങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തൃക്കരിപ്പൂര്‍ അഗ്നിരക്ഷാ നിലയത്തില്‍ സ്കൂബാ വാന്‍ എത്തി.
ഡിങ്കി, ഔട്ട് ബോര്‍ഡ് എഞ്ചിൻ, ഓക്സിജന്‍ സിലിണ്ടറുകള്‍, സ്കൂബാ സെറ്റുകള്‍ തുടങ്ങി വെള്ളത്തിനടിയിലെ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്ന ഉപകരണങ്ങളടങ്ങിയ വാഹനം എം.രാജഗോപാലന്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. ഫയര്‍ സ്റ്റേഷന് ഓഫീസര്‍ കെ.എൻ.ശ്രീനാഥന്‍ അധ്യക്ഷത വഹിച്ചു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി, അസി. സ്റ്റേഷന് ഓഫീസര്‍ എൻ.കുര്യാക്കോസ്, സ്റ്റാഫ് സെക്രട്ടറി കെ.വി.പ്രകാശൻ, കെ.ടി.ചന്ദ്രന്, വി.പി.മോഹനന് എന്നിവര്‍ പ്രസംഗിച്ചു. സ്കൂബ ഡൈവിംഗില്‍ പ്രത്യേക പരിശീലനം നേടിയ അഞ്ചുപേരടങ്ങിയ ടീം നേരത്തേ ഇവിടെയുണ്ട്.