ബേഡഡുക്ക: ജില്ലാ വടംവലി അസോസിയേഷനും മുന്നാട് ഗവ. ഹൈസ്കൂളും സംയുക്തമായി സംഘടിപ്പിച്ച സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ ജില്ലാ വടംവലി മത്സരത്തില്‍ അണ്ടര്‍ 13 വിഭാഗത്തില്‍ വെളളരിക്കുണ്ട് സെന്റ് ജൂഡ്സും അണ്ടര്‍ 15 വിഭാഗത്തില്‍ ബാനം ഗവ.ഹൈസ്കൂളും ജേതാക്കളായി.
രണ്ടു വിഭാഗത്തിലും പരപ്പ ഗവ.എച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. മുന്നാട് മിനി സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങള്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.രാഘവന് അധ്യക്ഷത വഹിച്ചു. സംസ്ഥാന വടംവലി അസോസിയേഷന് വൈസ് പ്രസിഡന്റ് പ്രഫ.പി.രഘുനാഥ് മുഖ്യാതിഥിയായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രവീണ്‍ മാത്യു, ജില്ലാ സെക്രട്ടറി ഹിറ്റ്ലര്‍ ജോര്‍ജ്, ഇ.രാഘവൻ, എം.അനന്തന്, കെ.രാജന്, ശിവന് ചൂരിക്കോട്, സിബി ജോസ്, അനില്‍ മൂന്നാട്, സി കെ.വിജയന് എന്നിവര്‍ പ്രസംഗിച്ചു. സമാപനയോഗം സി.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സുനില്‍ കോട്ടച്ചേരി അധ്യക്ഷനായി. മനോജ് അമ്പലത്തറ, രതീഷ് വെള്ളച്ചാൽ, ബാബു കോട്ടപ്പാറ, റീജു മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി.