ദേ​ശീ​യ ക​രാ​ട്ടെ ചാ​മ്പ്യ​ന്‍​ഷി​പ്പ് നി​യ​ന്ത്രി​ക്കാ​ന്‍ ക​ടു​മേ​നി സ്വ​ദേ​ശി
Monday, June 5, 2023 12:45 AM IST
ഭീ​മ​ന​ടി: ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച ഓ​ള്‍ ഇ​ന്ത്യ ക​രാ​ട്ടെ ചാ​മ്പ്യ​ന്‍​ഷി​പ്പ് നി​യ​ന്ത്രി​ക്കാ​ന്‍ ക​ടു​മേ​നി സ്വ​ദേ​ശി​യും.
ഡ​ല്‍​ഹി​യി​ലെ തോ​ല്‍​ക്കാ​ത്തൊ​റ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ജൂ​ണ്‍ 31 മു​ത​ല്‍ ജൂ​ലൈ ര​ണ്ടു വ​രെ ന​ട​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പ് നി​യ​ന്ത്രി​ക്കാ​ന്‍ കാ​സ​ര്‍​ഗോ​ഡ് സ്‌​പോ​ര്‍​ട്‌​സ് ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ന്‍ വൈ​സ്പ്ര​സി​ഡ​ന്‍റും ബു​ജു​ട്‌​സു സോ​സെ​യ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​രാ​ട്ടെ ഡോ ​ഇ​ന്ത്യ​യു​ടെ ടെ​ക്‌​നി​ക്ക​ല്‍ ഡ​യ​റ​ക്ട​റു​മാ​യ ജി​ന്‍​സ് മാ​ത്യു​വി​നാ​ണ് ഈ ​സു​വ​ര്‍​ണാ​വ​സ​രം ല​ഭി​ച്ച​ത്.
നി​ര​വ​ധി ത​വ​ണ സ്റ്റേ​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് നി​യ​ന്ത്രി​ച്ചി​ട്ടു​ള്ള ജി​ന്‍​സി​ന് ആ​ദ്യ​മാ​യി​ട്ടാ​ണ് നാ​ഷ​ണ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നി​യ​ന്ത്രി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്.