നാ​ളി​കേ​ര സം​ഭ​ര​ണം ഫ​ല​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന് കി​സാ​ൻ സ​ഭ
Thursday, June 8, 2023 12:49 AM IST
രാ​ജ​പു​രം: നാ​ളി​കേ​ര സം​ഭ​ര​ണം ഫ​ല​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന് അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ പ​ന​ത്ത​ടി മേ​ഖ​ല ക​മ്മ​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ല്‍ സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ്പി​ലാ​ക്കി​യ നി​ബ​ന്ധ​ന​ക​ൾ ക​ർ​ഷ​ക​ദ്രോ​ഹ​ക​ര​മാ​ണ്. ആ​കെ ഉ​ല്പാ​ദി​ക്കു​ന്ന തേ​ങ്ങ​യു​ടെ അ​ഞ്ച് ശ​ത​മാ​നം മാ​ത്ര​മേ വി​വി​ധ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന സം​ഭ​രി​ക്കാ​ൻ ക​ഴി​യു​ന്നു​ള്ളൂ. ബാ​ക്കി 95 ശ​ത​മാ​ന​വും നാ​മ​മാ​ത്ര വി​ല​യ്ക്ക് പു​റ​ത്ത് വി​ല്ക്കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ങ്ക​ളം കു​ഞ്ഞി​കൃ​ഷ്ണ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​വി.​കു​ഞ്ഞ​മ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. സെ​ക്ര​ട്ട​റി ബി.​ര​ത്നാ​ക​ര​ൻ ന​മ്പ്യാ​ർ, ടി.​കെ നാ​രാ​യ​ണ​ൻ, പി.​ടി.​തോ​മ​സ്, കെ.​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.