യൂ​ത്ത് ഫു​ട്‌​ബോ​ള്‍, തി​രു​വ​ന​ന്ത​പു​ര​വും പാ​ല​ക്കാ​ടും സെ​മി​യി​ല്‍
Friday, September 22, 2023 3:20 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: സം​സ്ഥാ​ന യൂ​ത്ത് ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​ര​വും പാ​ല​ക്കാ​ടും സെ​മി​ഫൈ​ന​ലി​ല്‍ ഏ​റ്റ​ുമു​ട്ടും.

ഇ​ന്ന​ലെ ന​ട​ന്ന ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ തൃ​ശൂ​രി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തോ​ല്‍​പി​ച്ചാ​ണ് തി​രു​വ​ന​ന്ത​പു​രം സെ​മി​യി​ലെ​ത്തി​യ​ത്. അ​ല​ന്‍ ഷാ​ജു​വാ​ണ് വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്.

മ​ല​പ്പു​റ​ത്തെ ടൈ​ബ്രേ​ക്ക​റി​ല്‍ 3-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പാ​ല​ക്കാ​ട് സെ​മി​യി​ലെ​ത്തി​യ​ത്. നി​ശ്ചി​ത​സ​മ​യ​ത്ത് മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്നു ന​ട​ക്കു​ന്ന ആ​ദ്യ​സെ​മി​യി​ല്‍ ആ​തി​ഥേ​യ​രാ​യ കാ​സ​ര്‍​ഗോ​ഡ് എ​റ​ണാ​കു​ള​ത്തെ നേ​രി​ടും.