പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ അ​ധ്യാ​പ​ക​ന്‍ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു
Wednesday, October 4, 2023 10:16 PM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ അ​ധ്യാ​പ​ക​ന്‍ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ദേ​ളി സ​അ​ദി​യ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ചി​ത്ര​ക​ല അ​ധ്യാ​പ​ക​ന്‍ കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്തി​ലെ ശ്യാം​സു​ധീ​ര്‍ (58) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​ന​ടു​ത്തു​ള്ള ദേ​ശീ​യ​പാ​ത​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 7.15ഓ​ടെ​യാ​ണ് അ​പ​ക​ടം. ഗോ​വ​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ് വാ​ന്‍ പു​റ​കി​ല്‍ നി​ന്നും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ധീ​റി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രേ​ത​രാ​യ ക​ല്ലു​വ​ള​പ്പി​ല്‍ ക​രു​ണാ​ക​ര​ന്‍റെ​യും മാ​ധ​വി​അ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ര​ജ​നി (അ​ധ്യാ​പി​ക, കീ​ഴ്മാ​ല ജി​എ​എ​ല്‍​പി​എ​സ്). മ​ക്ക​ള്‍: സൂ​ര​ജ്, ധീ​ര​ജ് (വി​ദ്യാ​ര്‍​ഥി​ക​ള്‍). സ​ഹോ​ദ​ര​ങ്ങ​ള്‍: ശ്യാം​പ്ര​കാ​ശ്, ശ്യാം​സ​ദ​ന്‍, ശ്യാം​സു​നി​ല്‍, ശ്യാം​നി​ശ്ച​ല്‍.