ഈസ്റ്റ് എളേരി പഞ്ചായത്തംഗങ്ങളുടെ അയോഗ്യത: ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു
1438622
Wednesday, July 24, 2024 1:43 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ നാല് അംഗങ്ങളെ അയോഗ്യരാക്കിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി. അയോഗ്യരാക്കപ്പെട്ട അംഗങ്ങളായ വിനീത് ടി.ജോസഫ്, ജിജി പുതിയപറമ്പിൽ, ഡെറ്റി ഫ്രാൻസിസ്, ജിജി തോമസ് തച്ചാർകുടി എന്നിവരാണ് ഹർജി സമർപ്പിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഇവരുടെ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങൾ മൂന്നാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
എന്നാൽ അയോഗ്യരാക്കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല.