കാസര്‍ഗോഡ്: പ്രധാനമന്ത്രിയുട മന് കീ ബാത്തില്‍ ആഹ്വാനം ചെയ്ത പ്രകാരം ദേശീയപാത അഥോറിറ്റിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന ഏക് പേട് മാം കെ നാം കാമ്പയിനില്‍ ദേശീയപാത 66 ലെ തലപ്പാടി - ചെങ്കള നിര്‍മാണ കരാറില്‍ ഏര്‍പ്പെട്ട നിര്‍വഹണ ഏജന്‍സിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡും പങ്കാളിയായി. കാമ്പയിന്റെ ഭാഗമായി കളക്ടറേറ്റില്‍ തണല്‍ മരങ്ങളും തണല്‍ മരങ്ങളോട് ചേര്‍ന്ന് ഇരിപ്പിടങ്ങളും ഒരുക്കും. പരിപാടി ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ കളക്ടറേറ്റ് പരിസരത്ത് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് നവകേരള മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന് സംബന്ധിച്ചു.