തൃക്കരിപ്പൂർ: പടന്ന മാച്ചിക്കാട്ട് പിറന്നാൾ ആഘോഷത്തിനെത്തിയ യുവാവിനെ തടഞ്ഞു നിർത്തി മർദിക്കുകയും ബൈക്കിനു തീയിടുകയും ചെയ്തുവെന്നു പരാതിയിൽ നാല് പേർക്കെതിരെ കേസ്.
തൃക്കരിപ്പൂർ വടക്കെക്കൊവ്വലിലെ ടി.വി. മുഹമ്മദ് ഉനൈസിന്റെ പരാതിയിലാണ് ചന്തേര പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഉദിനൂർ മാച്ചിക്കാട്ടാണ് സംഭവം. ഇവിടെ പിറന്നാൾ ആഘോഷത്തിനു ബൈക്കിൽ എത്തിയ ഉനൈസിനെ ആറ് പേരടങ്ങിയ സംഘം തടഞ്ഞു നിർത്തുകയും ഹെൽമെറ്റുപയോഗിച്ച് അക്രമിക്കുകയും ചെയ്ത ശേഷം ബൈക്കിനു തീയിട്ടുവെന്നാണ് പരാതി.