കാഞ്ഞിരടുക്കം: ബധിര വിദ്യാർഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ജീവിതം സമർപ്പിച്ച് സംസ്ഥാന അധ്യാപക അവാർഡിന് അർഹനായ ചെർക്കള മാർതോമാ ബധിരവിദ്യാലയത്തിലെ അധ്യാപകൻ കെ.ടി. ജോഷിമോന് സഹപാഠികളുടെ സ്നേഹാദരം.
കല്യോട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1989-90 എസ്എസ്എൽസി ബാച്ച് "ഓർച്ചയും ചേർച്ചയുമാണ്' അവാർഡ് ജേതാവിനെ ആദരിച്ചത്. കാഞ്ഞിരടുക്കം വൈഎംസിഎ ഹാളിൽ നടന്ന പരിപാടിയിൽ ജോൺസൺ പി.എം. കാഞ്ഞിരടുക്കം അധ്യക്ഷനായി. ടി.കെ. നാരായണൻ കോടോം, എ.പി. നാരായണൻ, ബിനോയി കുര്യൻ ഉദയപുരം, ഉഷാകുമാരി, ശശിധരൻ എരുമക്കുളം എന്നിവർ പ്രസംഗിച്ചു. കെ.ടി. ജോഷിമോൻ മറുപടി പ്രസംഗം നടത്തി.