ബേക്കല്‍: കണ്ടെയ്നര്‍ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്തുവീണ് മധ്യപ്രദേശ് സ്വദേശിയായ തൊഴിലാളി അന്തരിച്ചു. മൊറേന സ്വദേശി ജമീന്‍ ഖാന് (42) ആണ് അന്തരിച്ചു. ഇന്നലെ രാവിലെ 11.20 ഓടെ മവ്വലിലാണ് സംഭവം.
ഗുജറാത്തില്‍ നിന്നാണ് മാര്‍ബിള്‍ കൊണ്ടുവന്നത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് 45 മിനുറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ജമീനെ പുറത്തെടുത്തത്. ഉദുമയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.