രാജപുരം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമിച്ചു നല്കുന്ന സ്നേഹവീടിന് കട്ടിള വച്ചു. സ്വന്തമായി വീടില്ലാത്ത ഒരു വിദ്യാർഥിക്കാണ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ വീട് നിർമിച്ചുനല്‍കുന്നത്.
സ്കൂൾ മാനേജർ ഫാ. ജോസഫ് അരീച്ചിറ ആശീർവാദ കർമം നടത്തി. പഞ്ചായത്ത് അംഗം വനജ ഐത്തു, സ്കൂൾ പ്രിൻസിപ്പൽ ജോബി ജോസഫ്, സ്നേഹവീട് കമ്മിറ്റി ചെയർമാൻ ജെന്നി കുര്യൻ, കൺവീനർ ജെയിൻ പി. വർഗീസ്, കമ്മിറ്റി അംഗങ്ങളായ കെ.ടി. മാത്യു, എ.എൽ.തോമസ്, പിടിഎ പ്രസിഡന്റ് കെ.എ. പ്രഭാകരൻ എന്നിവർ സംബന്ധിച്ചു.