പാലക്കുന്ന്: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ഐടിഐ വിദ്യാർഥി മരിച്ചു. ആറാട്ടുകടവ് വെടിത്തറക്കാലിലെ സിദ്ധാർഥ് (21) ആണ് മരിച്ചത്.
തിരുവോണദിവസം ഉച്ചയ്ക്ക് രണ്ടോടെ പാലക്കുന്ന് വട്ടത്തൂർ റോഡിൽ വച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വൈഷ്ണവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കബഡി താരമായിരുന്ന സിദ്ധാർഥ് പാലക്കുന്നിലെ ടെമ്പോ ടാക്സി ഡ്രൈവർ രവി- ജയശ്രീ ദന്പതികളുടെയും ഏക മകനാണ്.