ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കും വി​ഷം ന​ല്കി ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി
Monday, September 16, 2024 10:03 PM IST
നീ​ലേ​ശ്വ​രം: ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കും ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം ചേ​ർ​ത്തു​ന​ല്കി​യ ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി. മ​ടി​ക്കൈ പൂ​ത്ത​ക്കാ​ലി​ൽ താ​മ​സി​ച്ചി​രു​ന്ന നീ​ലേ​ശ്വ​രം ത​ട്ടാ​ച്ചേ​രി സ്വ​ദേ​ശി കോ​ട്ട​വ​ള​പ്പി​ൽ വി​ജ​യ​ൻ (54) ആ​ണ് മ​രി​ച്ച​ത്.

ഭാ​ര്യ ല​ക്ഷ്മി, മ​ക്ക​ളാ​യ ല​യ​ന (18), വി​ശാ​ൽ (16) എ​ന്നി​വ​രെ മം​ഗ​ളൂ​രു കെ.​എ​സ്. ഹെ​ഗ്‌​ഡെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. തി​രു​വോ​ണ​നാ​ളി​ൽ രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഭ​ക്ഷ​ണം ക​ഴി​ച്ച് ഉ​റ​ങ്ങാ​ൻ കി​ട​ന്ന​പ്പോ​ഴാ​ണ് ല​ക്ഷ്മി​ക്കും മ​ക്ക​ൾ​ക്കും ക​ടു​ത്ത വ​യ​റു​വേ​ദ​ന​യും ത​ള​ർ​ച്ച​യും അ​നു​ഭ​വ​പ്പെ​ട്ട​ത്. നി​ല​വി​ളി കേ​ട്ടെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.


ഇ​വ​ർ ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം ക​ല​ർ​ന്നി​രു​ന്ന​താ​യി പി​ന്നീ​ട് ക​ണ്ടെ​ത്തി. വി​ജ​യ​നു​വേ​ണ്ടി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വീ​ടി​ന് പി​റ​കി​ലു​ള്ള അ​ക്കേ​ഷ്യ മ​ര​ത്തി​നു താ​ഴെ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. തൂ​ങ്ങി​മ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ക​യ​ർ​പൊ​ട്ടി വീ​ണു മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് കേ​സെ​ടു​ത്തു.