പിആർ വർക്ക് കൊണ്ടു ജനരോഷത്തെ പിടിച്ചുനിർത്താനാകില്ല: പി.കെ.ഫൈസൽ
1459141
Saturday, October 5, 2024 7:36 AM IST
പിലിക്കോട്: ജനകീയ പ്രശ്നങ്ങളിൽ ഇടപെടാതെ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കി വരുന്ന കേരളത്തിലെ പിണറായി വിജയൻ സർക്കാരിന് പിആർ വർക്കുകൾ കൊണ്ട് പിടിച്ചു നിൽക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ.
പിലിക്കോട് എസ്ജിഎസ് വൈ ഹാളിൽ നീലേശ്വരം ബ്ലോക്ക് മഹിള കോൺഗ്രസ് നേതൃത്വത്തിൽ സംഘടിപ്പിച്ച മഹിളാ സാഹസ് ഏകദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇ.എൻ. പത്മാവതി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, മാമുനി വിജയൻ, കെ.പി. പ്രകാശൻ, മഡിയൻ ഉണ്ണികൃഷ്ണൻ,
എ. പത്മിനി, കെ. സിന്ധു, കെ. വല്ലി, രമ രാജൻ, സി. ശ്യാമ, പി. കമലാക്ഷി, ഉഷ പവിത്രൻ, പി. ബേബി, കെ. കുഞ്ഞികൃഷ്ണൻ, കെ. ബാലകൃഷ്ണൻ,ശിവപ്രസാദ് അരവത്ത്, നവീൻ ബാബു, സി. ചന്ദ്രൻ, കെ. നളിനി, കെ.എം. ശ്രീജ, കെ .മീര, ശ്രീജ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.