ഐക്യദാർഡ്യ പക്ഷാചരണം: സെമിനാർ നടത്തി
1461000
Monday, October 14, 2024 7:21 AM IST
ചെറുവത്തൂർ: സാമൂഹ്യ ഐക്യദാർഡ്യപക്ഷാചരണത്തിന്റെ ഭാഗമായി പട്ടിക വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഏകദിന സെമിനാർ നടത്തി. ബ്ലോക്ക് പരിധിയിലെ പട്ടികജാതി നഗറുകളിൽ രൂപീകരിച്ചിട്ടുള്ള സേവ് ക്ലബുകളുടെ പ്രതിനിധികൾക്കും വെള്ളച്ചാൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കുമായി പടുവളം എസ്ജിഎസ് വൈ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി അധ്യക്ഷത വഹിച്ചു.
വ്യക്തിത്വ വികസനം, സൈബർ ക്രൈം ബോധവത്കരണം എന്നീ വിഷയങ്ങളിൽ കാസർഗോഡ് സൈബർ സെൽ എസ്ഐ പി.കെ. അജിത്ത്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അഡോളസെന്റ് ഹെൽത്ത് കൗൺസിലർ പി. പ്രതീഷ് മോൻ എന്നിവർ ക്ലാസുകളെടുത്തു. ചടങ്ങിൽ പട്ടികജാതി വികസന ഓഫീസർ പി.വി. സതീഷ് കുമാർ,
സ്ഥിരം സമിതി അധ്യക്ഷരായ എം. സുമേഷ്, കെ. അനിൽകുമാർ, വി.വി. സുനിത, അംഗങ്ങളായ എം. കുഞ്ഞിരാമൻ, കെ. ഷീബ, എം.സുജാത, പിലിക്കോട് പഞ്ചായത്ത് അംഗം പി. അജിത, സോഷ്യൽ വർക്കർ നീന നാരായണൻ എന്നിവർ പ്രസംഗിച്ചു.