ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികൻ മരിച്ച നിലയിൽ
1577167
Saturday, July 19, 2025 10:08 PM IST
കാലിച്ചാനടുക്കം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടുപറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂപ്പിൽ എട്ടാംമൈലിലെ അരീപ്പറമ്പിൽ തോമസ് (63) ആണ് മരിച്ചത്.
മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. അമ്പലത്തറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയും രണ്ട് ആൺമക്കളും മറ്റൊരിടത്താണ് താമസം.