കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു
1577424
Sunday, July 20, 2025 8:03 AM IST
പാണത്തൂർ: കഴിഞ്ഞ ദിവസം മഞ്ഞടുക്കം പുഴയിൽ കാണാതായതായി സംശയിക്കുന്ന യുവാവിനുവേണ്ടി അഗ്നിരക്ഷാസേനയും പോലീസും എൻഡിആർഎഫ് സംഘവും തെരച്ചിൽ നടത്തി.
എന്നാൽ യുവാവിനെ സംബന്ധിച്ച വിവരങ്ങളൊന്നും കണ്ടെത്താനായില്ല. പുഴയ്ക്ക് കുറുകേയുള്ള ചപ്പാത്തിനു മുകളിലൂടെ ശക്തിയായി വെള്ളമൊഴുകുന്നുണ്ട്.
ഇതുവഴി ബൈക്കിൽ യാത്രചെയ്യുന്നതിനിടയിലാണ് കർണാടക ബെൽഗാം സ്വദേശിയായ ദുർഗപ്പ (18) യെ കാണാതായത്. ബൈക്കും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്നും തെരച്ചിൽ തുടരാനാണ് തീരുമാനം.