മാലോം സെന്റ് അൽഫോൻസ പള്ളിയിൽ തിരുനാളിന് തുടക്കമായി
1577427
Sunday, July 20, 2025 8:03 AM IST
മാലോം: സെന്റ് അൽഫോൻസ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളാഘോഷത്തിനും നവനാൾ പ്രാർഥനയ്ക്കും ഇടവക വികാരി ഫാ. ജോസഫ് തൈക്കുന്നുപുറത്ത് കൊടിയേറ്റി. വിശുദ്ധ കുർബാനയ്ക്കും പ്രാർഥനയ്ക്കും ഫാ. അഗസ്റ്റിൻ ചെറുനിലം നേതൃത്വം നല്കി.
തിരുനാളിനോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് 4.30 ന് വിശുദ്ധ കുർബാനയും വചന പ്രഘോഷണവും വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന പ്രാർഥനയും ഉണ്ടായിരിക്കും.
വിവിധ ദിവസങ്ങളിലെ തിരുകർമങ്ങൾക്ക് ഫാ. ഡൊമിനിക് ഓണശേരിൽ ഒഎസ്ബി, ഫാ. ജോർജ് കായംകാട്ടിൽ, ഫാ. ജോസഫ് കാഞ്ഞിരത്തിങ്കൽ, റവ.ഡോ. മാണി മേൽവട്ടം, ഫാ. തോമസ് മരശേരി, ഫാ. ജിതിൻ തെക്കേമാലി, മോൺ. മാത്യു ഇളംതുരുത്തിപടവിൽ, ഫാ. ജോസഫ് തൈക്കുന്നുംപുറത്ത്, ഫാ. മൈക്കിൾ മഞ്ഞക്കുന്നേൽ എന്നിവർ നേതൃത്വം നല്കും. സമാപന ദിവസം പ്രദക്ഷിണവും നേർച്ച വിതരണവും നടക്കും.
ചായ്യോത്ത് സെന്റ് അൽഫോൻസാ പള്ളിയിൽ തിരുനാൾ ഇന്നുമുതൽ
ചായ്യോത്ത്: വിശുദ്ധ അൽഫോൻസാമ്മയുടെ തീർഥാടന ദേവാലയത്തിൽ തിരുനാളാഘോഷങ്ങൾക്ക് ഇന്ന് വൈകിട്ട് 4.30 ന് ഇടവക വികാരി ഫാ. ജോസഫ് ആനിത്താനം കൊടിയേറ്റും.
തിരുമണിക്കൂർ ആചരണത്തിന് ഫാ. ആൻഡ്രൂസ് തെക്കേൽ കാർമികത്വം വഹിക്കും.
എല്ലാ ദിവസവും വൈകിട്ട് 4.30 ന് വിശുദ്ധ കുർബാനയും വചനസന്ദേശവും വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന പ്രാർഥനയും ഉണ്ടായിരിക്കും.
വിവിധ ദിവസങ്ങളിലെ തിരുകർമങ്ങൾക്ക് ഫാ.തോമസ് കളത്തിൽ, ഫാ. അമൽ തോമസ് ചിലാലയിൽ, ഫാ. ജോസഫ് നൂറംമാക്കൽ, ഫാ. കുര്യാക്കോസ് പുതിയകുളങ്ങര, ഫാ. അമൽ തൈപ്പറമ്പിൽ, ഫാ. സെബാസ്റ്റ്യൻ കിടങ്ങേത്ത്, ഫാ. ലൂയി മരിയാദാസ് മേനാച്ചേരി, ഫാ. ക്രിസ്റ്റിൻ വല്ലാട്ടുപറമ്പിൽ, ഫാ. അജീഷ് ഐലാറ്റിൽ, മോൺ.മാത്യു ഇളംതുരുത്തിപടവിൽ എന്നിവർ നേതൃത്വം നല്കും.