മരങ്ങൾ വീണ് വീടിന് നാശനഷ്ടം
1577428
Sunday, July 20, 2025 8:03 AM IST
പാലാവയൽ: കാറ്റിലും മഴയിലും മരങ്ങൾ ഒടിഞ്ഞുവീണ് വീടിന് ഭാഗിക നാശനഷ്ടം. ചാവറഗിരിയിലെ ഐക്കരമറ്റത്തിൽ ജോസഫ് മാത്യുവിന്റെ വീടിന് മുകളിലാണ് തേക്കും റബറും കമുകുകളുമടക്കം ഒടിഞ്ഞുവീണത്. വെള്ളിയാഴ്ച രാതി 11 മണിയോടെയായിരുന്നു അപകടം.
വീടിന്റെ മുൻവശം പൂർണമായും തകർന്നു. വാട്ടർ ടാങ്കിനും മഴവെള്ള സംഭരണിക്കും കേടുപാടുകൾ സംഭവിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, വാർഡ് അംഗം തേജസ് ഷിന്റോ എന്നിവർ സ്ഥലം സന്ദർശിച്ചു.