മഹിള കോൺഗ്രസ് കൺവൻഷൻ
1577429
Sunday, July 20, 2025 8:03 AM IST
രാജപുരം: മഹിള കോൺഗ്രസ് കള്ളാർ മണ്ഡലം കൺവൻഷനും എസ്എസ്എൽസി, പ്ലസ്ടു വിജയികൾക്കുള്ള അനുമോദനവും രാജപുരം വ്യാപാര ഭവനിൽ ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ധന്യ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ബളാൽ ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മി തമ്പാൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.എം. സൈമൺ, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രേഖ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. ഗീത, വിനോദ് കപ്പിത്താൻ, ബി. അബ്ദുള്ള, ബി. രമ, പ്രേമ കൃഷ്ണൻ, ദേവി ആടകം എന്നിവർ പ്രസംഗിച്ചു.