കഞ്ചാവ് കടത്തിയ കേസിൽ രണ്ടുവർഷം തടവും പിഴയും
1577430
Sunday, July 20, 2025 8:03 AM IST
കാസർഗോഡ്: 10 വർഷം മുമ്പ് കാറിൽ കഞ്ചാവ് കടത്തിയ കേസിൽ രണ്ടാം പ്രതിയായ യുവാവിന് രണ്ടു വർഷം കഠിനതടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ള സ്വദേശി മുഹമ്മദിന്റെ മകൻ അബ്ദുൾ റൗഫി (39) നെയാണ് കാസർഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. കേസിലെ ഒന്നാം പ്രതിയെ നേരത്തേ ശിക്ഷിച്ചിരുന്നു. പ്രോസിക്യൂഷന്വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.