മെഗാ തൊഴിൽമേള നടത്തി
1577431
Sunday, July 20, 2025 8:03 AM IST
തൃക്കരിപ്പൂർ: യുവജനങ്ങൾക്ക് സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ തുറന്നുനല്‍കി തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളജിൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും നേതൃത്വത്തിൽ പ്രയുക്തി മെഗാ തൊഴിൽമേള നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം കെ.വി. രാധ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ബി. ജാസ്മിൻ, പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ കെ. വിനോദ്, ഹൊസ്ദുർഗ് ടൗൺ എംപ്ലോയ്മെന്റ് ഓഫീസർ പി. പവിത്രൻ, വൊക്കേഷണൽ ഗൈഡ് ലൈൻസ് എംപ്ലോയ്മെന്റ് ഓഫീസർ പി.കെ. അജേഷ്, പോളിടെക്നിക് സീനിയർ സൂപ്രണ്ട് എൻ.പി. സൈനുദീൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.പി. രാജൻ, പ്ലേസ്മെന്റ് ഓഫീസർ ഷൈജു കെ. നായർ എന്നിവർ പ്രസംഗിച്ചു. അഞ്ഞൂറിലേറെ ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.