കാടുകയറിയും വെള്ളംകയറിയും നല്ലോംപുഴ- ഓsക്കൊല്ലി റോഡ്
1577539
Monday, July 21, 2025 12:47 AM IST
പാലാവയൽ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ടാറിംഗ് പൂർത്തിയായ നല്ലോംപുഴ- ഓടക്കൊല്ലി റോഡിൽ ഓവുചാലുകളുടെ പണി പൂർത്തിയാകാത്തതിനാൽ പലയിടങ്ങളിലും വെള്ളം കയറുന്നു. പല ഭാഗങ്ങളിലും റോഡിലൂടെ മഴവെള്ളം കുത്തിയൊഴുകുന്നുണ്ട്.
നേരത്തേ ഉണ്ടായിരുന്ന ഓവുചാലുകൾ കല്ലും മണ്ണും നിറഞ്ഞ് അടഞ്ഞ നിലയിലാണ്. മഴക്കാലമായതോടെ പല സ്ഥലങ്ങളിലും റോഡിന്റെ ഇരുവശങ്ങളിലും വളർന്നുപൊങ്ങിയ കാടും പടർപ്പുകളും ടാറിട്ട ഭാഗത്തേക്കുപോലും പടർന്നുകയറാൻ തുടങ്ങി.
ചെളിവെള്ളവും പായലുകളും റോഡിന്റെ ഉറപ്പിനെ പോലും ബാധിക്കുന്ന നിലയാണ്. പല സ്ഥലങ്ങളിലും പുതുതായി നിർമിച്ച ഓവുചാലുകളുടെ ഭാഗം റോഡിനേക്കാൾ ഉയർന്നിട്ടായതിനാൽ വെള്ളത്തിന് ഒഴുകിപ്പോകാനാകാത്ത സ്ഥിതിയുമുണ്ട്.