വിദ്യാര്‍ഥികളുടെ ഗ്രാന്റ് നല്‍കാത്തത് ഗുരുതര അനാസ്ഥ: ആദിവാസി കോണ്‍ഗ്രസ്
1577540
Monday, July 21, 2025 12:47 AM IST
ചുള്ളിക്കര: സ്കൂള്‍ തുറന്ന് ഒരുമാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ലപ്സം ഗ്രാന്‍ഡ് സ്റ്റൈപെന്റ് എന്നിവ വിതരണം ചെയ്യാതെ സര്‍ക്കാര്‍ ഗുരുതരമായ അനാസ്ഥയാണ് വിദ്യാര്‍ഥികളോട് കാണിച്ചിരിക്കുന്നതെന്ന് കേരള ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പത്മനാഭന് ചാലിങ്കാല്‍.
കേരള ആദിവാസി കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമൂലം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും വാങ്ങാന്‍ പറ്റാതെ പഠനംപോലും നിര്‍ത്തേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതുമുതല്‍ ലംപ്സം ഗ്രാന്റും സ്റ്റൈപെന്റും നല്കുന്നതില് കൃത്യത പാലിക്കാറില്ലെന്നും മുന്‍വര്‍ഷങ്ങളിലേതു കുടിശിക ഇപ്പോഴും കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് പി.കെ. രാഘവന് അധ്യക്ഷതവഹിച്ചു. കണ്ണന് മാളൂര്‍ക്കയം, കെ.സി. കുഞ്ഞികൃഷ്ണന്, മാധവന് ചുള്ളി, സുന്ദരന്‍ ഒരള എന്നിവര്‍ സംസാരിച്ചു.
രാജീവന് ചീരോല്‍ സ്വാഗതവും നാരായണന് കുഴിക്കോല്‍ നന്ദിയും പറഞ്ഞു.