പുഴയിൽ കാണാതായ യുവാവിനായുള്ള തെരച്ചിൽ ഇന്നലെയും വിഫലം
1577543
Monday, July 21, 2025 12:47 AM IST
പാണത്തൂർ: മഞ്ഞടുക്കം പുഴയിൽ കാണാതായെന്നു സംശയിക്കുന്ന പ്ലാന്റേഷൻ കോർപറേഷന്റെ പാണത്തൂർ ഡിവിഷനിൽ പണിക്കുവന്ന ഹിറ്റാച്ചി ഡ്രൈവറുടെ സഹായിക്കായുള്ള തിെരച്ചിൽ ഇന്നലെയും വിഫലം.
വ്യാഴാഴ്ച ഉച്ചയോടെയാണ് താമസ സ്ഥലമായ കരിക്കെ തോട്ടത്തിലേക്ക് മഞ്ഞടുക്കം പാലം കടന്ന് ബൈക്കിൽ വന്ന കർണാടക ബൽഗാം സ്വദേശിയായ ദുർഗപ്പ (18) നെ കാണാതായത്. തുടർന്ന് ഡ്രൈവർ രാജപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഇന്നലെയും ഫയർഫോഴ്സ്, പോലീസ്, എൻഡിആർഎഫ്, നാട്ടുകാർ തുടങ്ങിയവർ ചേർന്നാണ് തിെരച്ചിൽ നടത്തിയത്. കാണാതായി എന്നു പറയുന്ന സ്ഥലം മുതൽ അരിപ്രേഡ് വരെയുള്ള ഭാഗങ്ങൾ ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു.
റവന്യു, പഞ്ചായത്ത്, ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്.
ഇന്നും തെരച്ചിൽ തുടരാനാണ് തീരുമാനം. കലങ്ങിയ വെള്ളവും ശക്തമായ ഒഴുക്കും തെരച്ചിലിന് പ്രതികൂലമായി ബാധിക്കുന്നതായി അധികൃതർ പറഞ്ഞു.