കല്ലപ്പള്ളി വിശുദ്ധ അൽഫോൻസാമ്മ ദേവാലയത്തിൽ തിരുനാൾ ആഘോഷം
1577545
Monday, July 21, 2025 12:47 AM IST
പാണത്തൂർ: കല്ലപ്പള്ളി വിശുദ്ധ അൽഫോൻസാമ്മ ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് വികാരി ഫാ. നോബിൾ പന്തലാടിക്കൽ കൊടിയേറ്റി.
തുടർന്ന് നടന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോസ് കളത്തിപ്പറമ്പിൽ കാർമികത്വം വഹിച്ചു.
ഇന്നും നാളെയും 26, 27 തീയതികളിലും വൈകുന്നേരം നാലിനും 23 മുതൽ 25വരെ ഉച്ചകഴിഞ്ഞ് മൂന്നിനും ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. നിഖിൽ ജോൺ ആട്ടുകാരൻ, ഫാ. ജോസഫ് പൗവ്വത്ത്, ഫാ. റ്റോമി പുളിന്താനം, ഫാ. ജെയിൻ കണിയോടിക്കൽ, ഫാ. ജോസഫ് പൂവത്തോലിൽ, ഫാ. വർഗീസ് ചെരിയംപുറത്ത്, ഫാ. അഷർ കൊച്ചുപറമ്പിൽ എന്നിവർ കാർമികത്വം വഹിക്കും.
സമാപനദിനമായ 28നു രാവിലെ ഒന്പതിനു തിരുസ്വരൂപപ്രതിഷ്ഠ. 10.30ന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന, ലദീഞ്ഞ്-ഫാ. നോബിൾ പന്തലാടിക്കൽ. തുടർന്ന് പ്രദക്ഷിണം, സമാപനാശീർവാദം, സ്നേഹവിരുന്ന്.