മ​ധ്യ​വ​യ​സ്ക​ന് സൂ​ര്യാ​ത​പ​മേ​റ്റു
Thursday, April 18, 2019 1:33 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ധ്യ​വ​യ​സ്ക​ന് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ വ​ച്ച് സൂ​ര്യാ​ത​പ​മേ​റ്റു. പു​ന്ന​ക്കു​ന്ന് സ്വ​ദേ​ശി സി​ബി ജോ​സ​ഫി​ന് (50) ആ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് സൂ​ര്യാ​ത​പ​മേ​റ്റ​ത്. ക​ഴു​ത്തി​ന് പു​റ​കി​ലും പു​റ​ത്തു​മാ​ണ് സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്. നീ​റ്റ​ലും വേ​ദ​ന​യും ചൊ​റി​ച്ചി​ലു​മ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ണ് സൂ​ര്യാ​ത​പ​മാണെ​ന്ന് വ്യ​ക്ത​മാ​യ​ത്.