കി​ണ​റ്റി​ൽ വീ​ണ ആ​ട്ടി​ൻ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Thursday, April 18, 2019 1:33 AM IST
ക​രി​ന്ത​ളം: എ​ഴു​പ​ത്തി​യ​ഞ്ചോ​ളം അ​ടി താ​ഴ്ച​യു​ള്ള വീ​ട്ടു​കി​ണ​റ്റി​ൽ വീ​ണ ആ​ട്ടി​ൻ​കു​ട്ടി​യെ അ​ഗ്നി​ശ​മ​നസേ​ന​യെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ചോ​യ്യം​കോ​ട് ക​ക്കോ​ലി​ലെ ചി​രു​ത​ക്കു​ഞ്ഞി​യു​ടെ ആ​ടാ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്. കാ​ഞ്ഞ​ങ്ങാ​ട് ഫ​യ​ർ സ്റ്റേ​ഷ​നി​ലെ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ മാ​വി​ല​യു​ടെ നേ​തൃ​ത്വത്തി​ൽ ഫ​യ​ർ​മാ​ൻ എ​സ്.​യു.​അ​നു കി​ണ​റ്റി​ലി​റ​ങ്ങി​യ​യാ​ണ് ആ​ട്ടി​ൻ​കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​ത്. സം​ഘ​ത്തി​ൽ ഫ​യ​ർ​മാ​ൻ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, അ​രു​ൺ​കു​മാ​ർ, ജ്യോ​തി​കു​മാ​ർ പി.​പി.​സു​ധാ​ക​ര​ൻ എ​ന്നി​വ​രും ഉ​ണ്ടായി​രു​ന്നു.