ബ​സി​ടി​ച്ച്‌ ഒ​ടി​ഞ്ഞ വൈ​ദ്യു​ത​തൂ​ൺ മ​റ്റൊ​രു ബ​സി​നു മു​ക​ളി​ൽ വീ​ണു
Friday, April 19, 2019 1:03 AM IST
തൃ​ക്ക​രി​പ്പൂ​ർ: വെ​ള്ളാ​പ്പ് തീ​ര​ദേ​ശ പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് ഒ​ടി​ഞ്ഞു​വീ​ണ വൈ​ദ്യു​ത തൂ​ൺ മ​റ്റൊ​രു ബ​സി​ന് മു​ക​ളി​ൽ വീ​ണു. തീ​ര​ദേ​ശപാ​ത​യി​ലെ മെ​ട്ട​മ്മ​ൽ കാ​വി​ല്യാ​ട്ട് ബ​സ് സ്റ്റോ​പ്പി​ന​ടു​ത്ത് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം. പ​ട​ന്ന ഓ​രി​മു​ക്ക് വ​ഴി പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ​ഹ​ൽ എ​ന്ന സ്വ​കാ​ര്യ ബ​സ് കാ​വി​ല്യാ​ട്ട് റോ​ഡ​രികി​ലെ വൈ​ദ്യു​ത തൂ​ണി​ലി​ടി​ക്കു​ക​യും ഹൈ​ടെ​ൻ​ഷ​ൻ ലൈ​ൻ ഉ​ൾ​പ്പെ​ടെ ക​ട​ന്നു​പോ​കു​ന്ന തൂ​ൺ മൂ​ന്നാ​യി ഒ​ടി​ഞ്ഞ് അ​തു​വ​ഴി ചെ​റു​വ​ത്തൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ന​ന്ദ​ലാ​ല ബ​സി​ന് മു​ക​ളി​ൽ പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ള​മ്പ​ച്ചി സ​ബ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ആ​യി​റ്റി ഫീ​ഡ​റി​ലേ​ക്ക് വൈ​ദ്യു​തി ന​ൽ​കു​ന്ന ഹൈ​ടെ​ൻ​ഷ​ൻ ലൈ​ൻ ബു​ധ​നാ​ഴ്ച രാ​ത്രി ത​ക​രാ​റി​ലാ​യി​രു​ന്നു. അ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.

അ​പ​ക​ടം മൂ​ലം നാ​ല് മ​ണി​ക്കൂ​റോ​ളം തീ​ര​ദേ​ശ പാ​ത​യി​ൽ വാ​ഹ​ന​ഗ​താ​ഗ​തം നി​ല​ച്ചു. ഉ​ച്ച​യോ​ടെ പ​ട​ന്ന, തൃ​ക്ക​രി​പ്പൂ​ർ കെ​എ​സ്ഇ​ബി ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രും ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് പു​തി​യ തൂ​ണി​ട്ടു വൈ​ദ്യു​തബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു. തീ​ര​ദേ​ശപാ​ത​യി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ വേ​ണ്ട ന​ട​പ​ടി കൈക്കൊള്ളു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.