ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: യു​വ​തി​ക്കെ​തി​രേ കേ​സ്
Friday, April 19, 2019 1:03 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വ​തി​ക്കെ​തി​രേ കേ​സ്. എ​ളേ​രി​ത്ത​ട്ടി​ലെ എം.​കെ.​പു​ഷ്പ(30)​യ്ക്കെ​തി​രേ ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്രൈ​വ​ർ ത​സ്തി​ക മു​ത​ലു​ള്ള വി​വി​ധ ജോ​ലി​ക​ൾ വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. 30,000 രൂപ മു​ത​ൽ തു​ക വാ​ങ്ങി കോ​ട്ട​യം സ്വ​ദേ​ശി കു​ര്യ​ൻ മാ​ത്യു എ​ന്ന​യാ​ൾ എ​യ​ർ​പോ​ർ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും മ​റ്റാ​രോ​ടും ജോ​ലി ന​ൽ​കു​ന്ന വി​വ​രം അ​റി​യി​ക്ക​രു​തെ​ന്നും ഉ​പ​യോക്താ​ക്ക​ളെ ഇ​വ​ർ പ​റ​ഞ്ഞ് ധ​രി​പ്പി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ചെ​റു​പു​ഴ​യി​ൽ നി​ന്നു​ള്ള പ​രാ​തി​യി​ൽ കു​ര്യ​ൻ മാ​ത്യു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ഇ​യാ​ൾ ഇ​പ്പോ​ൾ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ജുഡീ​ഷൽ ക​സ്റ്റ​ഡി​യി​ലു​മാ​ണ് .
ചി​റ്റാ​രി​ക്കാ​ൽ സ്റ്റേ​ഷ​നി​ൽ മാ​ത്രം ഇ​പ്പോ​ൾ ഒ​ൻ​പ​ത് പ​രാ​തി​ക​ൾ ല​ഭി​ച്ചുക​ഴി​ഞ്ഞു. 23 പേ​ർ ഇ​വി​ടെ ച​തി​ക്ക​പ്പെ​ട്ട​താ​യി സൂ​ച​ന​യു​ണ്ടെ​ന്ന് എ​സ്ഐ കെ.​വി. ഉ​മേ​ശ​ൻ പ​റ​ഞ്ഞു. നീ​ലേ​ശ്വ​ര​ത്തും സ​മാ​നരീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി വി​വ​ര​മു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും എ​സ്ഐ മു​ന്ന​റി​യി​പ്പ് ന​ൽ​കി.