20 വ​ര്‍​ഷം മു​മ്പ് നാ​ടു​വി​ട്ട ചെ​ന്ന​ടു​ക്ക സ്വ​ദേ​ശി​യെ മും​ബൈ​യി​ല്‍ ക​ണ്ടെ​ത്തി; നാ​ട്ടി​ലെ​ത്തി​ച്ചു
Friday, April 19, 2019 1:03 AM IST
കാ​സ​ർ​ഗോ​ഡ്: 20 വ​ര്‍​ഷം മു​മ്പ് നാ​ടു​വി​ട്ട പൈ​ക്ക ചെ​ന്ന​ടു​ക്ക സ്വ​ദേ​ശി​യെ മും​ബൈ​യി​ല്‍ ക​ണ്ടെ​ത്തി. പൈ​ക്ക ചെ​ന്ന​ടു​ക്ക കി​ഴ​ക്കി​ലെ പ​രേ​ത​നാ​യ അ​ബ്ദു​ല്ല​യു​ടെ മ​ക​ന്‍ മൊ​യ്തു​വി​നെ​യാ​ണ് ര​ണ്ട് പ​തി​റ്റാ​ണ്ടി​നു​ശേ​ഷം മും​ബൈ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വി​വാ​ഹി​ത​നും മൂ​ന്നു മ​ക്ക​ളു​ടെ പി​താ​വു​മാ​യ മൊ​യ്തു​വി​നെ ക​ണ്ടെ​ത്താ​ന്‍​വേ​ണ്ടി വ​ര്‍​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​ന്ന അ​ന്വേ​ഷ​ണ​ത്തി​നാ​ണ് ഫ​ല​മു​ണ്ടാ​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം മൊ​യ്തു മും​ബൈ​യി​ല്‍ ഉ​ണ്ടെ​ന്ന​റി​ഞ്ഞ സാ​മൂ​ഹ്യപ്ര​വ​ര്‍​ത്ത​ക​ന്‍ ഒ.​പി.​ഹ​നീ​ഫ ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മ​രു​മ​ക​ന്‍ ബ​ഷീ​റി​നേ​യും കൂ​ട്ടി മും​ബൈ​യി​ല്‍ ചെ​ന്ന് മൊ​യ്തു​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ദീ​ര്‍​ഘ​കാ​ല​മാ​യി മും​ബൈ​യി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ന്ന ത​ള​ങ്ക​ര സ്വ​ദേ​ശി അ​ബ്ദു​ല്‍ റ​സാ​ഖി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഡോം​ഗ്രി​യി​ല്‍ വ​ച്ച് മൊ​യ്തു​വി​നെ ക​ണ്ടെ​ത്തി​യ​ത്. മൊ​യ്തു​വി​നെ നാ​ട്ടി​ലെ​ത്തി​ച്ചു. ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രി​ല്ലെ​ന്ന് ക​രു​തി​യ മൊ​യ്തു​വി​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും.