പാ​റ​പ്പ​ള്ളി മ​ഖാം ഉ​റൂ​സ് തു​ട​ങ്ങി
Friday, April 19, 2019 1:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​ശ്സ്ത​മാ​യ പാ​റപ്പ​ള്ളി മ​ഖാം ഉ​റൂ​സ് ആ​രം​ഭി​ച്ചു. 22 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കു​ന്ന ഉ​റൂ​സ് രാ​വി​ലെ മ​ഖാം സി​യാ​റ​ത്തോ​ടെ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് എ​ച്ച്. അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ഹാ​ജി പ​താ​ക ഉ​യ​ർ​ത്തി. ന​ജ്മു​ദ്ധീ​ന്‍ പൂ​ക്കോ​യ ത​ങ്ങ​ള്‍ മം​ഗ​ലാ​പു​രം ഉ​റൂ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
ഉ​സ്താ​ദ് ഹ​സ​ന്‍ അ​ര്‍​ശ​ദി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്നു വൈ​കു​ന്നേ​രം ഏ​ഴി​ന് ടി.​കെ. അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ ഹാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ജ്‌​ലി​സു​ന്നൂ​ര്‍ പ്രാ​ര്‍​ഥ​നാ സ​ദ​സി​ന് സ​ഫ്‌​വാ​ന്‍ ത​ങ്ങ​ള്‍ (ഏ​ഴി​മ​ല) നേ​തൃ​ത്വം ന​ല്‍​കും. മു​ഹ​മ്മ​ദ് മു​നാ​സ് പ്ര​ഭാ​ഷ​ണ​വും അ​ബ്ദു​ല്‍ ല​ത്തീ​ഫ് സ​ഖാ​ഫി പാ​റ​പ​ള്ളി മു​ഖ്യപ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. നാ​ളെ രാ​ത്രി എ​ട്ടി​ന് ബ​ഷീ​ര്‍ പ​റ​ക്ക​ളാ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ മു​ഹ​മ്മ​ദ് സ​ഫ് വാ​ന്‍ പാ​റ​പ്പ​ള്ളി പ്ര​ഭാ​ഷ​ണ​വും അ​ബ്ദു​ല്‍ ജ​ലീ​ല്‍ റ​ഹ്മാ​നി വാ​ണി​യ​ന്നൂ​ര്‍ മു​ഖ്യപ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.
21 ന് ​രാ​ത്രി 8.30ന് ​സ​മാ​പ​ന സ മ്മേ​ള​നം കാ​ഞ്ഞ​ങ്ങാ​ട് സം​യു​ക്ത ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് മെ​ട്രോ മു​ഹ​മ്മ​ദ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന. സെ​ക്ര​ട്ട​റി ബ​ഷീ​ര്‍ വെ​ള്ളി​ക്കോ​ത്ത് ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തും. പി.​എ​ച്ച്. അ​ബ്ദു​ല്‍ ഖാ​ദര്‍ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ല്‍ ഹാ​ഫി​ള് കു​മ്മ​നം നി​സാ​മു​ദ്ദീ​ന്‍ അ​ല്‍ അ​സ്ഹ​രി മു​ഖ്യപ്ര​ഭാ​ഷ​ണ​വും സ​മ​സ്ത മു​ശാ​വ​റ അം​ഗം മാ​ണി​യൂ​ര്‍ അ​ഹ​മ്മ​ദ് മു​സ​ല്യാ​ര്‍ കൂ​ട്ടുപ്രാ​ര്‍​ഥ​ന​യ്ക്കും നേ​തൃ​ത്വം ന​ല്‍​കും. വൈ​കു​ന്നേ​രം മൂ​ന്നി​ന് ദ​ഫ് പ്ര​ദ​ര്‍​ശ​ന​വും ന​ട​ക്കും. 22 ന് ​ഉ​ച്ച​യ്ക്ക് 2.30ന് ​മൗ​ലീ​ദ് പാ​രാ​യ​ണം ന​ട​ക്കും. ഹ​സ​ന്‍ അ​ര്‍​ശ​ദി നേ​തൃ​ത്വം ന​ല്‍​കും. വൈ​കു​ന്നേ​രം അ​ന്ന​ദാ​നം ന​ട​ക്കും.