മ​ല​യോ​ര​ത്ത് വോ​ട്ടുതേ​ടി ഉ​ണ്ണി​ത്താ​നും സ​തീ​ഷ് ച​ന്ദ്ര​നും
Friday, April 19, 2019 1:05 AM IST
പ​യ്യ​ന്നൂ​ർ: ചെ​റു​പു​ഴ ഭൂ​ദാ​നം പ​ട്ടി​ക​വ​ർ​ഗ കോ​ള​നി സ​ന്ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ 66-ാം റാ​ങ്ക് നേ​ടി​യ അ​ർ​ജു​ൻ മോ​ഹ​നെ സ​ന്ദ​ർ​ശി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ സി​പി​എം വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന എം. ​രാ​ജേ​ഷി​നെ രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ സ്വീ​ക​രി​ച്ചു. ര​ക്ത​സാ​ക്ഷി പ​ള്ളി​ക്ക​ര കു​ഞ്ഞി​രാ​മ​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. തു​ട​ർ​ന്ന് താ​ബോ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം കെ​പി​സി​സി നി​ർ​വാ​ഹ​കസ​മി​തി അം​ഗംസോ​ണി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ന്നീ​ട് താ​ബോ​ർ സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച്, തി​രു​മേ​നി സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട് അ​ഭ്യ​ർ​ഥിച്ചു. തി​രു​മേ​നി ടൗ​ണി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​മാ​യി വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ സ്വീ​ക​രി​ച്ചു. പി​ന്നീ​ട് ശാ​ന്തി​നി​കേ​ത​ൻ വൃ​ദ്ധ​സ​ദ​നം സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്ന് ചെ​റു​പു​ഴ​യി​ൽ റോ​ഡ് ഷോ ​ന​ട​ത്തി. അ​തി​നു​ശേ​ഷം പൊ​ന്നം​വ​യ​ൽ, നീ​ലി​രി​ങ്ക, ത​ണ്ട​നാ​ട്പൊ​യി​ൽ, കൊ​ര​ങ്ങാ​ട്, എ​ര​മം ക​യ​ക്ക​ര, പാ​ല​ത്ത​റ, ക​ണ്ടോ​ത്ത് ത​റ, പു​ഞ്ച​ക്കാ​ട്, കീ​ഴ​റ, പു​ഞ്ച​വ​യ​ൽ, അ​യ്യോ​ത്ത്, തെ​ക്കും​പാ​ട്, പ​ള്ളി​ക്ക​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി.

കാ​ഞ്ഞ​ങ്ങാ​ട‌്: കാ​ഞ്ഞ​ങ്ങാ​ട് കൊ​വ്വ​ൽ​സ‌്റ്റോ​ർ പ​രി​സ​ര​ത്ത‌് വി​ദേ​ശ​മ​ല​യാ​ളി​യാ​യ പു​ഞ്ചാ​വി ക​മ​ലാ​ക്ഷ​നെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചാ​ണ‌് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ൻ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് കാ​ഞ്ഞ​ങ്ങാ​ട‌് നി​ത്യാ​ന​ന്ദാ​ശ്ര​മം സ​ന്ദ​ർ​ശി​ച്ചു. പി​ന്നീ​ട് അ​ധ്യാ​പ​ക​ൻ കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​ക്കാ​ണ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദം സ്വീ​ക​രി​ച്ച‌​ശേ​ഷം കാ​ഞ്ഞ​ങ്ങാ​ട‌് മു​സ്‌​ലിം യ​ത്തീം​ഖാ​ന, മ​ൻ​സൂ​ർ ആ​ശു​പ​ത്രി, മു​ക്കൂ​ട‌് പ്ര​ദേ​ശ​ത്തെ മു​സ്‌​ലിം പ​ള്ളി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. മു​സ്‌​ലിം ലീ​ഗ‌് നേ​താ​വ‌് എ. ​ഹ​മീ​ദ‌് ഹാ​ജി​യു​ടെ മ​ക​ന്‍റെ ക​ല്യാ​ണ​ച്ച​ട​ങ്ങി​ലും മു​ട്ടു​ന്ത​ല​യി​ലെ പൗ​ര​പ്ര​മു​ഖ​ൻ സൂ​പ്പ​ർ മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ലും സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഉ​ച്ച​യോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്ക് പ​ര്യ​ട​ന​ത്തി​നാ​യെ​ത്തി. ബ​ളാ​ൽ, പ​ര​പ്പ ത​ളി​ക്ഷേ​ത്രം, കാ​ലി​ച്ചാ​ന​ടു​ക്കം, പു​ഞ്ച, വ​ള്ളി​ക്ക​ട​വ‌് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യോ​ട‌് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ക​ല്ല​പ്പ​ള്ള​യി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ വ​ര​വ് വ​ൻ ആ​വേ​ശം പ​ക​ർ​ന്നു. ക​മ്മാ​ടി കോ​ള​നി​യി​ൽ നി​ന്നു​ള്ള​വ​ർ കാ​ൽ​ന​ട​യാ​യി ക​ല്ല​പ്പ​ള്ളി​യി​ൽ എ​ത്തി സ്ഥാ​നാ​ർ​ഥി​യെ വ​ര​വേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പാ​റ​പ്പ​ള്ളി മ​ഖാം ഉ​റൂ​സി​നെ​ത്തി​യ​വ​രെ ക​ണ്ട‌് വോ​ട്ട‌് അ​ഭ്യ​ർ​ഥി​ച്ച് ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം അ​വ​സാ​നി​പ്പി​ച്ചു. എ​ൽ​ഡി​എ​ഫ‌് നേ​താ​ക്ക​ളാ​യ എം. ​പൊ​ക്ല​ൻ, കെ. ​രാ​ജ‌്മോ​ഹ​ൻ, കാ​റ്റാ​ടി കു​മാ​ര​ൻ, എ​ൻ. ഗോ​പി, വി. ​സു​കു​മാ​ര​ൻ, എ. ​ശ​ബ​രീ​ശ​ൻ, എം.​വി. കൃ​ഷ‌്ണ​ൻ, ഒ​ക്ലാ​വ‌് കൃ​ഷ‌്ണ​ൻ, ജ​യ​ച​ന്ദ്ര​ൻ, സി. ​പ്ര​ഭാ​ക​ര​ൻ, ടി.​പി. ത​മ്പാ​ൻ, കെ.​ഡി. മോ​ഹ​ന​ൻ, സാ​ബു ചു​ണ്ട​മ​ണ്ണി​ൽ, കെ. ​ദി​നേ​ശ​ൻ, സി. ​കൃ​ഷ‌്ണ​ൻ എ​ന്നി​വ​രും സ്ഥാ​നാ​ർ​ഥി​ക്ക‌് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.