യു​ഡി​എ​ഫ് നേ​താ​വി​ന്‍റെ വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ല് ത​ക​ർ​ത്തു
Friday, April 19, 2019 1:05 AM IST
ചെ​റു​വ​ത്തൂ​ർ: ക​ണ്ണം​കൈ​യി​ൽ യു​ഡി​എ​ഫ് പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ വീ​ട് ക​ല്ലെ​റി​ഞ്ഞു ത​ക​ർ​ത്ത​താ​യി പ​രാ​തി. ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് 107-ാം ബൂ​ത്ത് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും റി​ട്ട. സി​ഐ​എ​സ്എ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​റു​മാ​യ ക​ണ്ണം​കൈ വ​ഞ്ഞ​ങ്ങ​മാ​ട് റോ​ഡി​ലെ വി.​പി. മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​നു​നേ​രെ​യാ​ണ് അ​ക്ര​മം. കി​ട​പ്പു​മു​റി​യു​ടെ ജ​ന​ൽ ഗ്ലാ​സ് ക​ല്ലേ​റി​ൽ ത​ക​ർ​ന്നു. ശ​ബ്ദം കേ​ട്ട് എ​ഴു​ന്നേ​റ്റ് വീ​ട്ടു​കാ​ർ ലൈ​റ്റി​ടു​മ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ ഓ​ടിര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദി​ന്‍റെ വീ​ട് ചാ​ണ്ടി ഉ​മ്മ​നും മ​റ്റ് യു​ഡി​എ​ഫ് നേ​താ​ക്ക​ളും സ​ന്ദ​ർ​ശി​ച്ചു. ച​ന്തേ​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.