സി​വി​ൽ സ​ർ​വീ​സ് ജേ​താ​ക്ക​ൾ​ക്ക് അ​നു​മോ​ദ​നം
Friday, April 19, 2019 1:05 AM IST
കാ​സ​ർ​ഗോ​ഡ്: നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് കാ​സ​ർ​ഗോ​ഡ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ സി​വി​ൽ സ​ർ​വീ​സ് റാ​ങ്ക് ജേ​താ​ക്ക​ളാ​യ ബ​ദി​യ​ഡു​ക്ക​യി​ലെ ര​ഞ്ജി​ന മേ​രി വ​ർ​ഗീ​സ്, രാ​വ​ണീ​ശ്വ​ര​ത്തെ നി​ധി​ൻ​രാ​ജ് എ​ന്നി​വ​രെ അ​നു​മോ​ദി​ക്കും.
നാ​ളെ രാ​വി​ലെ പ​ത്തി​നു കാ​സ​ർ​ഗോ​ഡ് സി​റ്റി ട​വ​ർ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ്ചാ​ൻ​സ​ല​ർ ഡോ.​ഖാ​ദ​ർ മാ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ​എം​സി​സി പ്ര​സി​ഡ​ന്‍റ് വി​നോ​ദ് നാ​രാ​യ​ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.