കാ​റുമായി കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
Friday, April 19, 2019 1:05 AM IST
ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത​യി​ൽ കോ​ര​ൻ​പീ​ടി​ക പ​ള്ളി​ക്ക് സ​മീ​പം കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. ചു​ട​ല​യി​ലെ കെ.​മു​സ്ത​ഫ (34)യ്​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യെ കാ​ർ മ​റി​ക​ട​ക്ക​വെ മു​ന്നി​ൽനി​ന്ന് വ​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ൾ ഓ​ട്ടോ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​ർ ഇ​ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ റോ​ഡ​രി​കി​ലെ തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

തി​രു​നെ​റ്റി കു​രി​ശു​മ​ല ക​യ​റ്റം ഇ​ന്ന്

ചെ​റു​പു​ഴ: ജോ​സ്ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​കാ വി​കാ​രി ഫാ.​ജോ​ർ​ജ് വെ​ള്ള​രി​ങ്ങാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു ശേ​ഷം ഒ​ന്പ​തി​ന് തി​രു​നെ​റ്റി കു​രി​ശു​മ​ല ക​യ​റ്റ​ത്തി​നു തു​ട​ക്ക​മാ​കും. ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന കു​രി​ശു​മ​ല ക​യ​റ്റ​ത്തി​നു ശേ​ഷം നേ​ർ​ച്ച ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ക്കും. കു​രി​ശു​മ​ല ക​യ​റ്റ​ത്തി​നാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ഒ​ട്ടേ​റെ വി​ശ്വാ​സി​ക​ളാ​ണ് വ​ർ​ഷ​ന്തോ​റും ജോ​സ്ഗി​രി​യി​ൽ എ​ത്തു​ന്ന​ത്.