കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​ന്‍ ബ​സി​ടി​ച്ച് മ​രി​ച്ചു
Saturday, April 20, 2019 10:25 PM IST
ബ​ന്ത​ടു​ക്ക: സ്വ​കാ​ര്യ ബ​സി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. മാ​ണി​മൂ​ല ബെ​ള്ളി​പ്പാ​ടി​യി​ലെ ബെ​ള്ളി​യ​പ്പ ഗൗ​ഡ (55)യാ​ണു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം മാ​ണി​മൂ​ല അ​യ്യ​പ്പ ഭ​ജ​ന​മ​ന്ദി​ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സു​ള്ള്യ​യി​ല്‍​നി​ന്ന് ബ​ന്ത​ടു​ക്ക​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഗു​രു​ജി ബ​സ് ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗൗ​ഡ​യു​ടെ വീ​ടി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ബ​സ് ക​യ​റാ​ന്‍ ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്തു​കൂ​ടി റോ​ഡ് മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇ​ത് ശ്ര​ദ്ധി​ക്കാ​തി​രു​ന്ന ഡ്രൈ​വ​ര്‍ ബ​സ് മു​ന്നോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബെ​ള്ളി​യ​പ്പ ഗൗ​ഡ​യെ ഉ​ട​ന്‍ കാ​സ​ര്‍​ഗോ​ട്ടെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗൗ​ഡ​യെ ര​ക്ഷി​ക്കാ​ന്‍ ഡ്രൈ​വ​ര്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞു. യാ​ത്ര​ക്കാ​രി​ല്‍ ചി​ല​ര്‍​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. പ​രേ​ത​നാ​യ കൃ​ഷ്ണ ഗൗ​ഡ​യു​ടെ​യും വെ​ങ്ക​മ്മ​യു​ടെ​യും മ​ക​നാ​ണ് ബെ​ള്ളി​യ​പ്പ. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ഗം​ഗ​മ്മ. മ​ക്ക​ള്‍: ജ​യ​ശ്രീ, രോ​ഹി​താ​ശ്വ (ബം​ഗ​ളൂ​രു), വി​ദ്യ​ശ്രീ. മ​രു​മ​ക്ക​ള്‍: ധ​ന​ഞ്ജ​യ​ന്‍ (സു​ള്ള്യ), പ്ര​വീ​ണ്‍ (ബാ​യാ​ര്‍).