മു​ണ്ട​ത്ത​ടം-​മാ​ളൂ​ർ​ക്ക​യം : ക്വാ​റി​ക്കെ​തി​രേ പ്ര​തി​ഷേ​ധം
Sunday, April 21, 2019 2:46 AM IST
പ​ര​പ്പ: ദ​ളി​ത്‌ കോ​ള​നി​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മു​ണ്ട​ത്ത​ടം-​മാ​ളൂ​ർ​ക്ക​യം ക​രി​ങ്ക​ൽ ക്വാ​റി​യി​ലേ​ക്ക് സാ​ധു​ജ​ന പ​രി​ഷ​ത്തും മു​ണ്ട​ത്ത​ടം ക​രി​ങ്ക​ൽ ക്വാ​റി ആ​ക്‌ഷൻ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മാ​ർ​ച്ചി​ലും ധ​ർ​ണ​യി​ലും പ്ര​തി​ഷേ​ധ​മി​ര​ന്പി. കോ​ള​നി നി​വാ​സി​ക​ൾ 30 വ​ർ​ഷം ഉ​പ​യോ​ഗി​ച്ച വ​ഴി ഗേ​റ്റ് വ​ച്ച് അ​ട​ച്ചു​പൂ​ട്ടി​യ ക്വാ​റി ഉ​ട​മ​യ്ക്കെ​തി​രേ പ​ട്ടി​ക​ജാ​തി വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ക്വാ​റി അ​ട​ച്ചുപൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​മാ​ണു മാ​ർ​ച്ച്‌ ന​ട​ത്തി​യ​ത്.

ഉ​ട​ൻ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ സ​മ​രം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വ​ന​ഭൂ​മി​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന​തും ജ​ന​വാ​സകേ​ന്ദ്ര​വു​മാ​യ മാ​ളൂ​ർ​ക്ക​യ​ത്ത് ഇ​പ്പോ​ൾ ക​രി​ങ്ക​ൽ ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്നി​ട​ത്ത് ക്ര​ഷ​ർ യൂ​ണി​റ്റും നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഇ​തി​ന് നി​ല​വി​ൽ അ​നു​മ​തി​യാ​യി​ട്ടി​ല്ല. എ​ല്ലാ നി​യ​മ​ങ്ങ​ളും തെ​റ്റി​ച്ചാ​ണ് ഇ​വി​ടെ ക്വാ​റി പ്ര​വ​ർ​ത്തി​യ്ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

യോ​ഗം സാ​ധു​ജ​ന പ​രി​ഷ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നീ​ഷ് പ​യ്യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ വി​ന​യ​ൻ, സാ​ധു​ജ​ന പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് എം.​ശ്രീ​നി​വാ​സ​ൻ, മാ​ത്യു കു​രു​വി​ള മാ​ല​ക്ക​ല്ല്, സ​ണ്ണി പൈ​ക്ക​ട, എ.​ക​ണ്ണ​ൻ, രാ​ധ വി​ജ​യ​ൻ, ര​മേ​ശ​ൻ, ര​ണ​ദീ​പ​ൻ, ര​ഘു മാ​ലൂ​ർ​ക്ക​യം, പ​ത്മ​നാ​ഭ​ൻ, ശാ​ന്ത മാ​ളൂ​ര്ക്ക​യം, സു​രേ​ഷ് പു​ങ്ങം​ചാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.