വി​വി​പാ​റ്റ്: സം​ശ​യ​മു​ന്ന​യി​ക്ക​ല്‍ കു​ട്ടി​ക്ക​ളി​യ​ല്ല
Sunday, April 21, 2019 2:46 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടി​ങ്ങി​ന്റെ സു​താ​ര്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​പാ​റ്റി​നെ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ അ​തീ​വ ഗൗ​ര​വ​ത്തി​ലാ​ണ് പ​രി​ഗ​ണി​ക്കു​ക. വോ​ട്ട് ചെ​യ്ത സ്ഥാ​നാ​ര്‍​ത്ഥി​യു​ടെ പേ​രും ചി​ഹ്ന​വും അ​ല്ല വി​വി​പാ​റ്റി​ല്‍ തെ​ളി​ഞ്ഞ​തെ​ന്ന് ഉ​റ​പ്പി​ല്ലാ​തെ കേ​വ​ലം സം​ശ​യ​ത്തി​ന്‍റെ പേ​രി​ലോ ത​മാ​ശ​യ്ക്ക് വേ​ണ്ടി​യോ പ​രാ​തി ഉ​ന്ന​യി​ച്ചാ​ല്‍ വോ​ട്ട​ര്‍ വെ​ട്ടി​ലാ​വും.
ഒ​രു വോ​ട്ട​ര്‍ വോ​ട്ട് ചെ​യ്ത സ്ഥാ​നാ​ര്‍​ത്ഥി​യു​ടെ പേ​രും ചി​ഹ്ന​വു​മ​ല്ല വി​വി​പാ​റ്റി​ല്‍ തെ​ളി​ഞ്ഞ​തെ​ന്ന് സം​ശ​യം ഉ​ന്ന​യി​ച്ചാ​ല്‍ പ്രി​സൈ​ഡി​ങ് ഓ​ഫീ​സ​ര്‍ ഈ ​വോ​ട്ട​റി​ല്‍ നി​ന്ന് സ​ത്യ​പ്ര​സ്താ​വ​ന (അ​നു​ബ​ന്ധം 24) രേ​ഖാ​മൂ​ലം വാ​ങ്ങു​ക​യും റൂ​ള്‍ 49 എം​എ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കു​ക​യും ചെ​യ്യ​ണം.
തെ​റ്റാ​യി​ട്ടു​ള്ള പ്ര​സ്താ​വ​ന​യാ​ണ് വോ​ട്ട​ര്‍ ന​ല്‍​കി​യ​തെ​ങ്കി​ല്‍ ഉ​ണ്ടാ​കാ​വു​ന്ന തി​ക്ത ഫ​ല​ങ്ങ​ള്‍ വോ​ട്ട​റെ ബോ​ധ്യ​പ്പെ​ടു​ത്തും. എ​ന്നി​ട്ടും പ​രാ​തി​യി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ല്‍ സ്ഥാ​നാ​ര്‍​ഥി/​ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ല്‍ വോ​ട്ട​ര്‍​ക്ക് ടെ​സ്റ്റ് വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം ന​ല്‍​കും. ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഫോം 17​എ-​യി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം.
ആ​രോ​പ​ണം ശ​രി​യാ​ണെ​ങ്കി​ല്‍ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ ഉ​ട​ന്‍ ത​ന്നെ വ​ര​ണാ​ധി​കാ​രി​യെ അ​റി​യി​ക്കു​ക​യും ആ ​മെ​ഷീ​നി​ലു​ള്ള വോ​ട്ടെ​ടു​പ്പ് നി​ര്‍​ത്തി​വ​യ്ക്കു​ക​യും വേ​ണം. തു​ട​ര്‍​ന്ന് വ​ര​ണാ​ധി​കാ​രി​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ പ്ര​വ​ര്‍​ത്തി​ക്ക​ണം. ആ​രോ​പ​ണം തെ​റ്റാ​ണെ​ങ്കി​ല്‍ വോ​ട്ട​ര്‍​ക്കെ​തി​രേ ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം 177 പ്ര​കാ​രം ആ​റ് മാ​സം വ​രെ ത​ട​വോ 1000 രൂ​പ പി​ഴ​യോ അ​ല്ലെ​ങ്കി​ല്‍ ര​ണ്ടും ഒ​രു​മി​ച്ചോ അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. അ​തു​കൊ​ണ്ട് വി​വി​പാ​റ്റ് സം​ബ​ന്ധി​ച്ച് പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന​ത് ക​രു​ത​ലോ​ടെ വേ​ണം.