പെ​രു​മാ​റ്റ​ച്ച​ട്ടം കർശനമായി പാ​ലി​ക്ക​ണം
Sunday, April 21, 2019 2:46 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യപ്ര​ചാ​ര​ണം സ​മാ​പി​ച്ച​തി​നു​ശേ​ഷം അ​വ​സാ​ന 48 മ​ണി​ക്കൂ​റി​ല്‍ താ​ഴെ​പ്പ​റ​യു​ന്ന മാ​ര്‍ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ വ​ര​ണാ​ധി​കാരികൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു പ​റ​ഞ്ഞു. മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വോ​ട്ട​റ​ല്ലാ​ത്ത, സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​നി​ന്നു വ​ന്ന​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം പ്ര​സ്തു​ത മ​ണ്ഡ​ല​ങ്ങ​ളി​ല്‍ തു​ട​രാ​ന്‍ പാ​ടി​ല്ല.
പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ 200 മീ​റ്റ​ര്‍ പ​രി​ധി​ക്ക് അ​ക​ത്ത് രാ​ഷ്ടീ​യ​പാ​ര്‍​ട്ടി​ക​ള്‍ താ​ത്കാ​ലി​ക ബൂ​ത്തു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ പാ​ടി​ല്ല. 100 മീ​റ്റ​ര്‍ പ​രി​ധി​ക്ക​ക​ത്ത് യാ​തൊ​രു വി​ധ​ത്തി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണസാ​മ​ഗ്രി​ക​ള്‍ സ്ഥാ​പി​ക്കാ​നോ ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നോ പാ​ടു​ള്ള​ത​ല്ല.
രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും വോ​ട്ട​ര്‍​മാ​രെ ബൂ​ത്തു​ക​ളി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി വാ​ഹ​നസൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ പാ​ടു​ള്ള​ത​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും പോ​ളിം​ഗ് ഏ​ജ​ന്‍റി​നും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പ​ര​മാ​വ​ധി ഒ​ന്പ​തു വാ​ഹ​ന​ങ്ങ​ള്‍ ജി​ല്ലാ ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ​റു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. അ​നു​മ​തി​യി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റാ​യ 1950-ല്‍ ​അ​റി​യി​ക്കേ​ണ്ട​താ​ണ്.മേ​ല്‍ പ്ര​സ്താ​വി​ച്ച കാ​ര്യ​ങ്ങ​ള്‍ പാ​ലി​ക്കാ​തി​രി​ക്കു​ന്ന​ത് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ചട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കി ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും ജി​ല്ലാ വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.