വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ച്ചാ​ൽ ന​ട​പ​ടി
Sunday, April 21, 2019 2:46 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ ക്യാ​മ്പു​ക​ള്‍ ഉ​ള്‍​പ്പ​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും സ​മ്മ​ര്‍ ക്ലാ​സു​ക​ളും ന​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ക്യാ​മ്പു​ക​ളു​ടെ സം​ഘാ​ട​ക​ര്‍ ഇ​തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വോ​ട്ട​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. 23ന് ​ന​ട​ക്കു​ന്ന ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​രം നി​ഷേ​ധി​ച്ചാ​ല്‍ ക്യാ​മ്പ് സം​ഘാ​ട​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. വോ​ട്ടെ​ടു​പ്പ് ദി​വ​സം സ്‌​പെ​ഷ​ല്‍ ക്ലാ​സു​ക​ള്‍ ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.