പ്ര​ശ്‌​ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ന് മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍
Sunday, April 21, 2019 2:46 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ശ്‌​ന​ബാ​ധി​ത​മെ​ന്ന് നി​ര്‍​ണ​യി​ച്ച വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍ സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്തും. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​നെ സ​ഹാ​യി​ക്കു​ന്ന മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു. പ​രി​ശീ​ല​ന ക്ലാ​സി​ന് പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ന്‍ എ​സ്.​ഗ​ണേ​ഷ് നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ലാ വ​ര​ണാ​ധി​കാ​രി ഡി.​സ​ജി​ത്ബാ​ബു, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ.​വി​നോ​ദ്കു​മാ​ര്‍ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.