കി​ട​പ്പു​രോ​ഗി​ക​ളെ പ​ള്ളി​യി​ലെ​ത്തി​ച്ച് കെ​സി​വൈ​എ​ൽ പ്രവർത്തകർ
Sunday, April 21, 2019 2:46 AM IST
രാ​ജ​പു​രം: സാ​ധാ​ര​ണ കി​ട​പ്പു​രോ​ഗി​ക​ളെ വി​കാ​രി​യ​ച്ച​ന്മാ​ർ വീ​ട്ടി​ലെ​ത്തി കു​മ്പ​സാ​രി​പ്പി​ക്കു​ക​യാ​ണ് പ​തി​വ്.
എ​ന്നാ​ൽ രാ​ജ​പു​രം ഇ​ട​വ​ക​യി​ലെ കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട ദേ​വാ​ല​യ​ത്തി​ൽ എ​ത്തി കു​മ്പ​സാ​രി​ക്കാ​നു​ള്ള ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കി കെ​സി​വൈ​എ​ൽ പ്ര​വ​ർ​ത്ത​ക​ർ.
വി​കാ​രി ഫാ. ​ഷാ​ജി വ​ട​ക്കേ​ത്തൊ​ട്ടി​യു​ടേ​യും ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ന്ന​റ്റ്, ജെ​സ്വി​ൻ, ജോ​ബ്, ജി​ബി​ൻ, ജോ​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ംബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടാ​ണ് കു​മ്പ​സാ​രം യാ​ഥ​ാ ർ​ഥ്യ​മാ​ക്കി​യ​ത്.