ക​ന്നു​കു​ട്ടി​യെ ര​ണ്ടു​വ​ർ​ഷ​ത്തേ​യ്ക്കു ക​ർ​ഷ​ക​ർ​ക്ക് വ​ള​ർ​ത്താ​ൻ ന​ൽ​കുന്നു
Sunday, April 21, 2019 2:46 AM IST
കാ​ഞ്ഞ​ങ്ങാ​ട‌്: കാ​സ​ർ​ഗോ​ഡ് കു​ള്ള​ൻ പ​ശു​വി​ന്‍റെ വം​ശ​വ​ർ​ധ​ന ല​ക്ഷ്യ​മാ​ക്കി ഡ്വാ​ർ​ഫ് ക​ൺ​സ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി പ​ദ്ധ​തി​യു​മാ​യി രം​ഗ​ത്ത‌്. അ​മ്പ​ല​ത്ത​റ​യി​ലു​ള്ള ഫാ​മി​ൽ​നി​ന്ന‌് കാ​ള​ക്കു​ട്ടി​ക​ളെ​യും പ​ശു​ക്കു​ട്ടി​ക​ളെ​യും ക​ർ​ഷ​ക​ർ​ക്ക‌് വ​ള​ർ​ത്താ​ൻ ന​ൽ​കു​ന്ന​താ​ണ‌് പ​ദ്ധ​തി. ജൈ​വ​കൃ​ഷി പ്രോ​ത്സ​ഹി​പ്പി​ക്കു​ന്ന​തി​ന‌് ക​മ്യൂ​ണി​റ്റി ക​ൺ​സ​ർ​വേ​ഷ​ൻ പ്രോ​ഗ്രാം അ​നു​സ​രി​ച്ചാ​ണ‌് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത‌്. ക​ർ​ഷ​ക​ർ​ക്ക‌് വ​ള​ർ​ത്താ​ൻ ന​ൽ​കു​ന്ന ക​ന്നു​കു​ട്ടി​യെ ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം തി​രി​ച്ചേ​ൽ​പ്പിക്ക​ണം.
ക​ർ​ഷ​ക​ന‌് പ​ശു​ക്കു​ട്ടി​യോ​ടൊ​പ്പം ഒ​രു കാ​ള​ക്കു​ട്ടി​യെ​യും ന​ൽ​കും. അ​ന്യ​വ​ർ​ഗ​ത്തി​ലു​ള്ള പ​ശു​ക്ക​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട‌് പ​ശു​വി​ന്‍റെ ത​നി​മ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നാ​ണ‌് കാ​ള​ക്കു​ട്ടി​യെ ന​ൽ​കു​ന്ന​ത‌്. കാ​സ​ർ​ഗോ​ഡ​ൻ പ​ശു​വി​ൽ വെ​ച്ചൂ​ർ പ​ശു​വി​ന്‍റെ ബീ​ജം കു​ത്തി​വ​യ‌്ക്കു​ന്ന സ​മ്പ്ര​ദാ​യ​ത്തി​നു​കൂ​ടി ഇ​തു​വ​ഴി അ​റു​തി​വ​രു​ത്താ​മെ​ന്നാ​ണ‌് സം​ഘ​ട​ന ക​രു​തു​ന്ന​ത‌്. ഒ​ന്ന​ര വ​യ​സു​ക​ഴി​ഞ്ഞ കി​ടാ​ങ്ങ​ളെ​യാ​ണ‌് ല​ഭി​ക്കു​ക.
ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച‌് പ​ശു​ക്ക​ളെ​യും ഇ​തു​പോ​ലെ ന​ൽ​കും. അ​ങ്ങ​നെ ല​ഭി​ക്കു​ന്ന പ​ശു​ക്ക​ളി​ൽ​നി​ന്ന‌് ല​ഭി​ക്കു​ന്ന പാ​ൽ, ചാ​ണ​കം എ​ന്നി​വ​യ‌്ക്കുപു​റ​മെ കി​ടാ​രി​ക​ളി​ൽ ഒ​ന്നി​നെ​യും ക​ർ​ഷ​ക​ന‌് ല​ഭി​ക്കും. നി​ബ​ന്ധ​ന​ക​ൾ​ക്ക‌് വി​ധേ​യ​മാ​യി പ​ശു വ​ള​ർ​ത്താ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക‌് മു​ത​ൽ​മു​ട​ക്കി​ല്ലാ​തെ വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള ജൈ​വ​വ​ളം ഉ​ത്പാ​ദി​പ്പി​ക്കാ​മെ​ന്ന​താ​ണ‌് ഈ ​കൈ​മാ​റ്റ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. ആ​വ​ശ്യ​മു​ള്ള ക​ർ​ഷ​ക​ർ വി​ളി​ക്കു​ക. ഫോ​ൺ: 9847030564.