ക​ല്യോ​ട്ട് 25 സി​പി​എം കു​ടും​ബ​ങ്ങ​ൾ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു
Sunday, April 21, 2019 2:46 AM IST
ക​ല്യോ​ട്ട്: ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ന്ന ക​ല്യോ​ട്ട് 25 സി​പി​എം കു​ടും​ബ​ങ്ങ​ൾ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​വ​രെ ഷാ​ള​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.
എ​ഴു​പ​തോ​ളം സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്.
കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സിദ്ദീ​ഖ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ കോ​ൺ​ഗ്ര​സി​ലേ​ക്ക് ചേ​ർ​ത്ത​ത്.
ഇ​ര​ട്ട​ക്കൊ​ലക്കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട ശ്രീ​രാ​ഗി​ന്‍റെ ഇ​ള​യ​ച്ഛ​ൻ അ​ട​ക്ക​മു​ള്ള​വ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം പ​ഴ​യ​കാ​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​യും നി​ഷ്പ​ക്ഷ​രാ​യ ആ​ൾ​ക്കാ​രെ​യും മാ​ല​യി​ട്ട് സ്വീ​ക​രി​ച്ച് കോ​ൺ​ഗ്ര​സ് ക​ള്ള​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് സി​പി​എം നേ​തൃ​ത്വം ആ​രോ​പി​ച്ചു.