വെ​ള്ള​വും ജീ​വ​ന​ക്കാ​രും ഇ​ല്ലാ​തെ വ​ല​ഞ്ഞ് ഫ​യ​ര്‍​ഫോ​ഴ്‌​സ്
Sunday, April 21, 2019 2:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ ചൂ​ടി​ല്‍ നാ​ടാ​കെ തീ ​ക​ത്തിപ്പ​ട​രു​മ്പോ​ള്‍ കെ​ടു​ത്താ​ന്‍ വെ​ള്ള​വും ജീ​വ​ന​ക്കാ​രും ഇ​ല്ലാ​തെ ഫ​യ​ര്‍​ഫോ​ഴ്‌​സ് വ​ല​യു​ന്നു. വെ​ള്ളി​യാ​ഴ്ച നീ​ലേ​ശ്വ​രം മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ലും ക​രി​ന്ത​ളം കോ​ളജി​ന് സ​മീ​പം സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഒ. ​കു​ഞ്ഞി​രാ​മ​ന്‍റെ പ​റ​മ്പി​ലും വ​ന്‍ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യി.
അ​ര​യേ​ക്ക​റോ​ളം സ്ഥ​ല​ത്തു​ണ്ടാ​യ തീ ​പി​ടിത്ത​ത്തി​ല്‍ വാ​ഴ, ക​വു​ങ്ങ്, തെ​ങ്ങി​ന്‍ തൈ​ക​ള്‍, ക​ശു​മാ​വ് തു​ട​ങ്ങി​യ​വ ക​ത്തി​ന​ശി​ച്ചു. ദേ​ശീ​യ പാ​ത​യോ​ര​ത്ത് ബ​സ് സ്റ്റോ​പ്പി​ന് പി​റ​ക് വ​ശ​ത്തു​ള്ള മാ​ലി​ന്യക്കൂമ്പാ​ര​ത്തി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​ത് ഏ​റെ പ​രി​ഭ്രാ​ന്തി പ​ര​ത്തി. വി​വ​ര​മ​റി​ഞ്ഞ് കാ​ഞ്ഞ​ങ്ങാ​ട് നി​ന്നും ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. വ്യാ​ഴാ​ഴ്ച​യും ഇ​തേ സ്ഥ​ല​ത്ത് അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യി​രു​ന്നു. വി​ഷു​ദി​ന​ത്തി​ല്‍ മാ​ത്രം കാ​ഞ്ഞ​ങ്ങാ​ട്ടും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി എ​ട്ടി​ട​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കാ​ഞ്ഞ​ങ്ങാ​ട് നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​ക​ള്‍​ക്കു പു​റ​മെ, ചെ​റു​വ​ത്തൂ​ര്‍, മ​ടി​ക്കൈ, അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും തീപി​ടി​ത്ത​മു​ണ്ടാ​യി.
നീ​ലേ​ശ്വ​രം മെ​യി​ന്‍ ബ​സാ​റി​ലെ ബ​ദ​രി​യ ഹോ​ട്ട​ലി​നു സ​മീ​പം ആ​ക്രി​ക്ക​ട​യി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് തീപി​ടിത്ത​മു​ണ്ടാ​യ​ത്. ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. രാ​വി​ലെ ചെ​റ​പ്പു​റ​ത്ത് ശ്രീ ​നാ​രാ​യ​ണ മി​ല്ലി​നും തീ ​പി​ടി​ച്ചു. കാ​ഞ്ഞ​ങ്ങാ​ടി​നു പു​റ​മെ തൃ​ക്ക​രി​പ്പൂ​രി​ല്‍നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ​അ​ണ​ച്ച​ത്.
മ​ടി​ക്കൈ അ​മ്പ​ല​ത്തു​ക​ര, ചെ​മ്പി​ലോ​ട്, നീ​ലേ​ശ്വ​രം ബ്ലോ​ക്ക് ഓ​ഫീ​സ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പു​ല്ലി​നു തീ​പി​ടി​ക്കു​ക​യു​ണ്ടാ​യി. മാ​വു​ങ്കാ​ലി​ല്‍ സ്റ്റേ​ഷ​ന​റി​ക്ക​ട​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്. ചെ​റു​വ​ത്തൂ​ര്‍ പൂ​മാ​ല ക്ഷേ​ത്ര​ത്തി​നു സ​മീ​പം കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ങ്ങ​ള്‍​ക്കും തീപി​ടി​ച്ചു. ഒ​ന്നി​നുപു​റ​കെ ഒ​ന്നാ​യി തീ​പി​ടി​ത്ത​മു​ണ്ടാ​കു​മ്പോ​ള്‍ ഇ​വി​ട​ങ്ങ​ളി​ല്‍ ഓ​ടി​യെ​ത്തു​ക ഏ​റെ ശ്ര​മ​ക​ര​മാ​ണെ​ന്ന് അ​ഗ്‌​നി​ശ​മ​നസേ​ന ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.
കാ​ഞ്ഞ​ങ്ങാ​ട്ടാ​ക​ട്ടെ ആ​റു ഫ​യ​ര്‍​മാ​ന്മാ​രു​ടെ ഒ​ഴി​വു​മു​ണ്ട്. നി​ല​വി​ല്‍ ഇ​വി​ടെ 80,000 ലി​റ്റ​ര്‍ വെ​ള്ളം സം​ഭ​രി​ച്ചു വ​യ്ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ഒ​രു ടാ​ങ്ക​റി​ല്‍ 4,500 ലി​റ്റ​ര്‍ വെ​ള്ളം വേ​ണം. ടാ​ങ്ക​ര്‍ നി​റ​ച്ച് തീ​പി​ടി​ത്ത സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​നം കൊ​ണ്ടു​പോ​യ വെ​ള്ളം ക​ഴി​ഞ്ഞാ​ല്‍ തൊ​ട്ട​ടു​ത്തു​ള്ള കി​ണ​റി​ല്‍​നി​ന്നോ പു​ഴ​യി​ല്‍​നി​ന്നോ വെ​ള്ളം ശേ​ഖ​രി​ക്കു​ക​യാ​ണു പ​തി​വ്. എ​ന്നാ​ല്‍ വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​യ​തോ​ടെ ഇ​തി​നും ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ്.
ഇ​തി​നാ​ല്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ഹൈ​ഡ്രേ​ജ് സം​വി​ധാ​നം ന​ഗ​ര​ത്തി​ലെ​ങ്കി​ലും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ഹൈ​ഡ്രേ​ജ് സം​വി​ധാ​ന​മു​ണ്ടാ​യാ​ല്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ പൈ​പ്പി​ല്‍ നി​ന്നു ത​ന്നെ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന് വെ​ള്ള​മെ​ടു​ത്ത് ശ​ക്ത​മാ​യി പ​മ്പു​ചെ​യ്യാ​നും ക​ഴി​യു​മെ​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​പി. രാ​ജീ​വ​ന്‍ പ​റ​യു​ന്നു.