പൊ​രി​വെ​യി​ലി​ൽ ക​ക്ക വാ​രി​യ യു​വാ​വി​നു സൂ​ര്യാ​ത​പ​മേ​റ്റു
Sunday, April 21, 2019 2:48 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പൊ​രി​വെ​യി​ലി​ൽ ക​ക്ക വാ​രാ​നി​റ​ങ്ങി​യ യു​വാ​വി​നു സൂ​ര്യാ​ത​പ​മേ​റ്റ് തൊ​ലി പൊ​ളി​ഞ്ഞു. വെ​ള്ളി​ക്കോ​ത്ത് വീ​ണ​ച്ചേ​രി​യി​ലെ കെ.​രാ​ജേ​ഷി​നാ​ണു (രാ​ജു- 39) സൂ​ര്യാ​ത​പ​മേ​റ്റ​ത്. ക​ഴി​ഞ്ഞദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​വ​രെ ചി​ത്താ​രി അ​ഴി​മു​ഖ​ത്തി​നു സ​മീ​പം പൊ​യ്യ​ക്ക​ര പു​ഴ​യി​ലാ​ണ് ക​ക്ക വാ​രി​യ​ത്. വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി പി​റ്റേദി​വ​സം രാ​വി​ലെ കു​ളി​ച്ചു തോ​ർ​ത്തി​യ​പ്പോ​ഴാ​ണ് പു​റം ഭാ​ഗ​ത്ത് ക​ഴു​ത്തി​നു താ​ഴോ​ട്ടു നീ​റ്റ​ലും വേ​ദ​ന​യും തോ​ന്നി​യ​ത്. നോ​ക്കി​യ​പ്പോ​ൾ തൊ​ലി​യി​ൽ കു​മി​ള​ക​ൾ വ​ന്ന​താ​യും തോ​ർ​ത്ത് ഉ​ര​ച്ച ഭാ​ഗ​ത്തു തൊ​ലിപൊ​ളി​ഞ്ഞ​താ​യും ക​ണ്ടു. ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി ഒ​പി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി. സൂ​ര്യാ​ത​പ​മേ​റ്റ​യാ​ൾ​ക്കു പു​റ​മേ പു​ര​ട്ടാ​നു​ള്ള ഓ​യി​ന്‍റ്മെ​ന്‍റും ഗു​ളി​ക​യും ജി​ല്ലാ ആ​ശു​പ​ത്രി ഫാ​ർ​മ​സി​യി​ൽ സ്റ്റോ​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഇ​തുര​ണ്ടും പു​റ​ത്തേ​ക്കെ​ഴു​തി കൊ​ടു​ത്ത​താ​യും രാ​ജേ​ഷ് പ​റ​ഞ്ഞു.